Posted On
date_range Updated On
date_range കഴക്കൂട്ടത്ത് മരിച്ചയാളുടെ പേരിലും ഇരട്ടവോട്ട്
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദം കത്തുന്നതിനിടെ മരിച്ചയാളുടെ പേരിലും ഇരട്ടവോട്ട് കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തിലാണ് മരിച്ചുപോയ ആൾക്ക് ഇരട്ടവോട്ട്. ഒരു വർഷം മുമ്പ് മരിച്ച ധർമജൻ എന്ന വ്യക്തിക്ക് സ്വന്തം പേരിലുള്ള വോട്ടിനുപുറമെ, മറ്റൊരുപേരിൽ അതേ ഫോട്ടോയിൽ തന്നെ വേറൊരു വോട്ടുമാണ് ഉള്ളത്.
ഇതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരിൽ, പല ബൂത്തിൽ 500 ലേറെ വോട്ടുകളും കണ്ടെത്തി. വോട്ടർപട്ടികയുടെ വിശദാംശങ്ങളോടെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഇരട്ട വോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.