ദുഷ്​പ്രചാരണങ്ങൾ ഏശിയില്ല; കഴക്കൂട്ടത്ത്​ വീണ്ടും വിജയതീരമണിഞ്ഞ്​ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ദുഷ്പ്രചാരണങ്ങൾ വോട്ടർമാർക്കിടയിൽ ഒരു ഫലവുമുണ്ടാക്കിയില്ലെന്ന് തെളിയിച്ച് എൽ.ഡി.എഫിെൻറ കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും തുടർച്ചയായി രണ്ടാം ജയം നേടി. ദേവസ്വംമന്ത്രിയെന്ന നിലയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളുടെയും ഏറെ വേട്ടയാടലുകൾക്ക് വിധേയമായെങ്കിലും വോട്ടർമാരിൽ അദ്ദേഹം അർപ്പിച്ച വിശാസ്യത വിജയം കണ്ടു. എൻ.എസ്.എസിെൻറ ശക്തമായ പ്രചാരണങ്ങളെയും അതിജീവിക്കാൻ കടകംപള്ളിക്ക് സാധിച്ചു. എം.എൽ.എ എന്ന നിലയിൽ വികസനത്തിലൂന്നി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ വിശ്വാസത്തിലെടുത്തെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.

ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തിൽ ശബരിമല വിഷയം തന്നെയായിരുന്നു മറ്റ് രണ്ട് സ്ഥാനാർഥികളും മന്ത്രിക്കെതിരെ പ്രചാരണായുധമാക്കിയിരുന്നത്. എന്നാൽ അവിടെയും ന്യൂനപക്ഷങ്ങളുടെ വോട്ടുകളും വിശ്വാസ്യതയും നേടാനായതാണ് കടകംപള്ളിയെ വിജയത്തിലേക്ക് നയിച്ചു. മറ്റ് രണ്ട് സ്ഥാനാർഥികളായ ബി.ജെ.പിയുടെ ശോഭാസുരേന്ദ്രനും യു.ഡി.എഫിെൻറ എസ്.എസ്. ലാലും മണ്ഡലത്തിൽ അത്ര സുപരിചതരല്ലായിരുന്നതും കടകംപള്ളിക്ക് ഗുണമായി. സർക്കാറിെൻറ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും വിജയത്തിൽ ഘടകമായി.

നിലവിൽ സഹകരണം- ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവർത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 30 വർഷത്തിലധികമായി പ്രവർത്തിക്കുന്നു. ബി.എ ബിരുദം. വിദ്യാർഥി യുവജന പ്രസഥാനങ്ങളിലുടെ പൊതുരംഗത്തേക്ക്. ഡി.വൈ.എഫ്.െഎ ദേശീയ വൈസ് പ്രസിഡൻറായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം. 2007 -2016 വരെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. 1996 ൽ കഴക്കൂട്ടത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി. 2016 മുതൽ പിണറായി സർക്കാറിൽ മന്ത്രി. ആദ്യം വൈദ്യുതി ദേവസ്വം വകുപ്പുകളുടെ ചുമതല.

Tags:    
News Summary - Kadakampally Surendran wins again in Kazhakoottam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.