Posted On
date_range Updated On
date_range യു.പി: അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പത്തിന് അറിയാം
ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്സഭ മണ്ഡലം ഉൾപ്പെട്ട 54 നിയമസഭ സീറ്റുകളിലെ 613 സ്ഥാനാർഥികളുടെ ജനവിധിയാണ് ഏഴാംഘട്ടത്തിൽ നിർണയിക്കുക. 2.06 കോടി വോട്ടർമാരാണുള്ളത്.
2017ൽ സഖ്യകക്ഷികളായ അപ്നാദൾ (നാല്), എസ്.ബി.എസ്.പി (മൂന്ന്) എന്നിവരോടൊപ്പം ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ സമാജ്‍വാദി പാർട്ടിക്ക് 11 സീറ്റും ബഹുജൻ സമാജ് പാർട്ടിക്ക് ആറ് സീറ്റും ലഭിച്ചു. ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാർച്ച് 10നാണ് വോട്ടെണ്ണൽ. നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെയും ഫലം അന്നറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.