ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 91 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ബി.ജെ.പി. നിലവിൽ മന്ത്രിമാരായ 13 പേർക്ക് വീണ്ടും അവസരം. സഹകരണ മന്ത്രി മുകുത് ബിഹാരി വർമ പട്ടികയിൽനിന്ന് പുറത്ത്. അയോധ്യയിൽ സിറ്റിങ് എം.എൽ.എ വേദ് പ്രകാശ് ഗുപ്തയെ നിലനിർത്തി. എട്ട് വനിതകൾക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് ജനവിധി തേടും. നേരത്തേ ഇദ്ദേഹം അയോധ്യയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
യോഗിയുടെ മാധ്യമ ഉപദേഷ്ടാവ് ഷലബ് മണി ത്രിപാഠിയും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി. ഡിയോറിയ മണ്ഡലത്തിൽ നിന്നായിരിക്കും ഇദ്ദേഹം മത്സരിക്കുക. സിദ്ധാർഥ് നാഥ് സിങ്, നന്ദ് ഗോപാൽ ഗുപ്ത, സൂര്യ പ്രതാപ് ഷാഹി, സുരേഷ് കുമാർ പാസി, രാജേന്ദ്ര പ്രസാദ്, രാംപതി ഷാസ്തി, ജയ് പ്രതാപ് സിങ്, സതിഷ് ചന്ദ്ര ദ്വിവേദി, ശ്രീരാം ചൗഹാൻ, ജയ് പ്രകാശ് നിഷാദ്, ഉപേന്ദ്ര തിവാരി, ഗിരിഷ് ചന്ദ്രയാദവ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ വീണ്ടും ഇടം ലഭിച്ച മന്ത്രിമാർ.
അതേസമയം, സംസ്ഥാനം ഉറ്റുനോക്കുന്ന അയോധ്യ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി നേതാവ് തേജ് നാരായണൻ തന്നെയാണ് ഇത്തവണയും വേദ് പ്രകാശ് ഗുപ്തയുടെ എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തേജ് നാരായണൻ വേദ് പ്രകാശിനോട് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.