ലഖ്നൗ: ഉത്തർപ്രദേശിൽ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നത് ഉറപ്പാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യു.പിയിൽ അല്ല, ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലാണ് യഥാർഥ അത്ഭുതം സംഭവിക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ജനങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ വിധി തീരുമാനിച്ചുകഴിഞ്ഞു. ഇതാണ് ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കുന്നത്. തോൽക്കാൻ പോവുന്ന ഒരു ഗുസ്തിക്കാരൻ ചിലപ്പോൾ കടിക്കുകയും വലിക്കുകയും ഒക്കെ ചെയ്യും. ബി.ജെ.പി ഇപ്പോൾ തന്നെ തോൽവി ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ ജനങ്ങൾ അവരുടെ വിധി നിർണയിച്ചുകഴിഞ്ഞു. ഇവിടെ ഒരു അത്ഭുതവും സംഭവിക്കാനില്ല. കർഷകർ, യുവ വ്യവസായികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും സമാജ്വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞുവെന്നും ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അഖിലേഷ് പറഞ്ഞു.
രാജ്യത്തിന്‍റെ അന്നദാതാക്കളോട് ബി.ജെ.പി ചെയ്തത് കർഷകർ എങ്ങനെ മറക്കുമെന്നായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.