Posted On
date_range Updated On
date_range യു.പി തെരഞ്ഞെടുപ്പ്: ബി.എസ്.പി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി
ലക്നോ: ഉത്തർപ്രദേശിലെ രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാർഥി പട്ടിക ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) പുറത്തിറക്കി. ആറ് സ്ഥാനാർഥികളാണ് പട്ടികയിൽ ഇടം നേടിയത്.
ധംപൂർ വിധാൻ സഭയിൽ നിന്ന് മൂലചന്ദ്ര ചൗഹാൻ, കുന്ദർക്കിയിൽ നിന്ന് മുഹമ്മദ് റിസ്വാൻ, നവാബ്ഗഞ്ചിൽ നിന്ന് യൂസഫ് ഖാൻ, ഫരീദ്പൂർ സൗത്തിൽ നിന്ന് ശാലിനി സിങ്, ബറേലിയിൽ നിന്ന് ബ്രഹ്മാനന്ദ് ശർമ, ദദ്രൗളിൽ നിന്ന് ചന്ദ്രകേതു മൗര്യ എന്നിവർ ജനവിധി തേടും.
രണ്ടാംഘട്ടത്തിലേക്കുള്ള 51 സ്ഥാനാർഥികൾ ഉൾപ്പെടുന്ന ആദ്യ പട്ടിക ജനുവരി 22ന് ബി.എസ്.പി പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.