എസ്.സി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വോട്ട് ബഹിഷ്കരി​ക്കുമെന്ന് ആഹ്വാനവുമായി യു.പിയിലെ കശ്യപ് വിഭാഗം

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രതി​ഷേധവുമായി യു.പി ശമ്ലി നഗരത്തിലെ കശ്യപ് വിഭാഗം. ഒ.ബി.സി പട്ടികയിലുള്ളവരെ പട്ടികജാതി വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

17 ഒ.ബി.സി വിഭാഗങ്ങളെ പട്ടികജാതി പട്ടിക​യിലേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യില്ലെന്നാണ് ഖാപ് പഞ്ചായത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ പങ്കാളികളാകുകയാണെങ്കിൽ നോട്ടക്ക് വോട്ട് ചെയ്യുമെന്നും അവർ പറഞ്ഞു.

കശ്യപ് നേതാവായ മോഹർ സിങ് കശ്യപിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന യോഗത്തിലാണ് തീരുമാനം. വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ എല്ലാവരും ഒരു സ്ഥാനാർഥിക്കും വോട്ട് ചെയ്യാതെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും മോഹർ സിങ് പറഞ്ഞു.

കഹാർ, കേവാത്ത്, നിഷാദ്, ബിന്ദ്, ഭാർ, പ്രജാപതി, രാജ്ഭർ, ബാതം, ഗൗർ, തുറ, മചുവ തുടങ്ങിയ 17 പിന്നോക്ക സമുദായങ്ങളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇവരുടെ ആവശ്യം. ശനിയാഴ്ചത്തെ യോഗത്തിൽ മുപ്പത്തിരണ്ടോളം ഖാപ് തലവന്മാർ പങ്കെടുത്തു.

Tags:    
News Summary - Kashyap panchayat in UPs Shamli decides to vote for NOTA as 17 OBCs demand SC status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.