അവ്താർ സിങ് ഭദാന
നോയ്ഡ: ഉത്തർപ്രദേശിൽ മുസഫർ നഗറിലെ മീരാപൂറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ പാർട്ടി വിട്ട് രാഷ്ട്രീയ ലോക്ദളിൽ (ആർ.എൽ.ഡി) ചേർന്നു. മേഖലയിൽ നിന്നുള്ള പ്രമുഖ ഗുജ്ജർ നേതാവായ അവ്താർ സിങ് ഭദാന ആണ് ബി.ജെ.പി വിട്ടത്. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് നേരത്തെ പ്രസ്താവന ഇറക്കിയ നേതാവു കൂടിയാണ് ഇദ്ദേഹം. നാലു തവണ കോൺഗ്രസ് എം.പിയായിരുന്ന ഇദ്ദേഹം പിന്നീട് ആർ.എൽ.ഡിയിൽ ചേർന്നു. പിന്നീട് 2016ലാണ് ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.