Posted On
date_range Updated On
date_range യു.പിയിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; അദിതി സിങ് റായ്ബറേലിയിൽ
ലഖ്നോ: ഉത്തർപ്രദേശിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 85 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ഇതിൽ 15 പേർ സ്ത്രീകളാണ്.
മുൻ കോൺഗ്രസ് എം.എൽ.എ അദിതി സിങ് റായ്ബറേലിയിൽനിന്ന് മത്സരിക്കും. രണ്ടുമാസം മുമ്പായിരുന്നു കോൺഗ്രസ് വിട്ട് അദിതി സിങ്ങിന്റെ ബി.ജെ.പി പ്രവേശനം. വ്യാഴാഴ്ച അവർ സോണിയ ഗാന്ധിക്ക് എം.എൽ.എ സ്ഥാനവും കോൺഗ്രസ് അംഗത്വം രാജിവെച്ചുള്ള കത്ത് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച കത്ത് യു.പി നിയമസഭ സ്പീക്കർക്കും കൈമാറിയിരുന്നു.
മുൻ ഐ.പി.എസ് ഒാഫിസർ അസിം അരുൺ കനൗജിൽ നിന്ന് മത്സരിക്കും. മുൻ സമാജ്‍വാദി പാർട്ടി എം.എൽ.എ നിതിൻ അഗർവാൾ ഹർദോയിലും റിയ ശക്യ ബിദുനയിലും മത്സരിക്കും. മുൻ ബി.എസ്.പി നേതാവ് രാംവീർ ഉപാധ്യായ് സദാബാദിലും അർച്ചന പാണ്ഡെ ചിബ്രാമാവിലും സതീഷ് മഹാന മഹാരാജ്പൂരിലും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.