സീറ്റ് കുറഞ്ഞെങ്കിലും ഭരണമുറപ്പിച്ച് ബി.ജെ.പി, മു​ന്നേറ്റമുണ്ടാക്കിയിട്ടും മാന്ത്രിക നമ്പറിനകലെ എസ്.പി; യു.പിയിൽ ചിത്രം വ്യക്തം

ഏറിയും കുറഞ്ഞും ലീഡു നില മാറിമറിഞ്ഞ ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണം ചിത്രം വ്യക്തമാകുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണത്തിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. 269 സീറ്റുകളിൽ ബി.ജെ.പി നയിക്കുന്ന മുന്നണി വോട്ടെണ്ണലിൽ മുന്നിട്ട് നിൽക്കുകയാണ്. സമാജ് വാദി പാർട്ടിയും സഖ്യകക്ഷികളും 125 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം ഭൂരിപക്ഷം സീറ്റുകളിലേയും ബി.ജെ.പി ലീഡ്  നേരിയതാണെന്നും അന്തിമ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് സമാജ്‍വാദി പാർട്ടി അവകാശപ്പെടുന്നത്.  

2017 ൽ 325 സീറ്റുകൾ നേടിയ ബി.ജെ.പിയും സഖ്യകക്ഷികളും ഇപ്പോൾ 269 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണത്തെ വിജയം അതുപോലെ ആവർത്തിക്കാനായില്ലെങ്കിലും ഭരണം ഉറപ്പിക്കാൻ ബി.ജെ.പിക്കായിട്ടുണ്ട്.

2017 ൽ 47 സീറ്റു മാത്രമുണ്ടായിരുന്ന എസ്.പി ഇത്തവണ 125 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. എസ്.പി രണ്ടിരട്ടിയലധികം സീറ്റുകൾ പിടിക്കുന്ന സാചഹര്യമുണ്ടെങ്കിലും 403 അംഗ നിയമസഭയിൽ ഭരണമുറപ്പിക്കാനുള്ള കേവല ഭൂരിപക്ഷത്തിൽ നിന്നും വളരെ അകയെലയാണ്.

അതേസമയം, യു.പിയിൽ ശക്തമായ പ്രതിപക്ഷമായി ഉയർന്നുവരാനുള്ള സാധ്യതയാണ് എസ്.പിക്ക് മുന്നിൽ ഇപ്പോഴുള്ളത്. മറ്റു പ്രതിപക്ഷ കക്ഷികളായ ബി.എസ്.പിയും കോൺഗ്രസും കഴിഞ്ഞ തവണ നേടിയ സീറ്റുകൾ പോലും നിലനിർത്താനാകാതെ വിയർക്കുമ്പോളാണ് എസ്.പിയുടെ മുന്നേറ്റം.

കർഷകരുടെ അസംതൃപ്തിയും വലിയ തോതിൽ വർധിച്ച തൊഴിലില്ലായ്മയും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ കക്ഷികൾ പ്രതീക്ഷിച്ചിരുന്നു. ഇതിനടിയിലാണ് ബി.ജെ.പി ഭരണം നിലനിർത്താനുള്ള സീറ്റുകൾ നേടുന്നത്. മാർച്ച് 31 വരെ സൗജന്യ റേഷൻ പ്രഖ്യാപിച്ചതും കരിമ്പുകർഷകർക്ക് നൽകാനുള്ള തുക ഉടനെ വിതരണം ചെയ്യുമെന്ന വാഗ്ദാനവും ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ സഹായമായിട്ടുണ്ട്. 

Full View


Tags:    
News Summary - bjp have clear majority in up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.