ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നാമനിർദേശ പത്രിക തള്ളിയതിന് ആത്മഹത്യക്ക് ശ്രമിച്ച് ആംആദ്മി പാർട്ടി നേതാവ്. ജോഗീന്ദർ സിങ്ങാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ജില്ല കലക്ടറുടെ ഓഫിസിന് മുമ്പിലായിരുന്നു ആത്മഹത്യ ശ്രമം.
മിറാൻപുർ മണ്ഡലത്തിൽനിന്ന് ആപ് സ്ഥാനാർഥിയായി ജോഗീന്ദർ സിങ്ങിനെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നാമനിർദേശ പത്രികയും സമർപ്പിച്ചു. എന്നാൽ പത്രികയിലെ തെറ്റ് മൂലം അവ തള്ളിയതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ ശ്രമം.
മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇദ്ദേഹത്തെ തടഞ്ഞു. ആത്മഹത്യ ശ്രമം പരാജയപ്പെട്ടതോടെ ജില്ല മജിസ്ട്രേറ്റ് ഓഫിസിന് മുൻപിൻ ജോഗീന്ദർ ധർണ നടത്തി. നാമനിർദേശ പത്രികയിലെ ചെറിയ തെറ്റ് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ നാമനിർദേശ പത്രികയിൽ ചില നിർണായക വിവരങ്ങൾ പൂരിപ്പിക്കാത്തതിനെ തുടർന്നാണ് പത്രിക തള്ളിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.