Posted On
date_range Updated On
date_range യു.പി മൂന്നാം ഘട്ടത്തിൽ 200 കോടീശ്വരന്മാർ
ലഖ്നോ: യു.പി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ അങ്കത്തിനിറങ്ങുന്നത് ഇരുനൂറോളം കോടീശ്വരന്മാർ. ഒരു കോടിയിലധികം സ്വത്തുള്ള 52 കോടീശ്വരന്മാരുമായി സമാജ്വാദി പാർട്ടിയാണ് മുന്നിൽ. 48 കോടീശ്വരന്മാരെ അണിനിരത്തിയ ബി.ജെ.പി തൊട്ടുപിന്നിൽ. ബഹുജൻ സമാജ്വാദി പാർട്ടിയും 'കോടിയങ്കം' മോശമാക്കിയില്ല. 46 കോടീശ്വരന്മാരാണ് ബി.എസ്.പി ലിസ്റ്റിലുള്ളത്. മൊത്തം 39 ശതമാനവും കോടീശ്വരന്മാർ. കോൺഗ്രസിന്റെ കോടിപതികൾ 29 ആണ്. ആം ആദ്മി പാർട്ടി 18 കോടിപതികളെ അണിനിരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.