ചുര മാന്തുന്ന ജെ.സി.ബിയാവുമോ ഇന്ന് നീതികാക്കുന്നവരുടെ കണി
കണിക്കൊന്നയില്ലായിരുന്നു വീട്ടിൽ. എല്ലാ വീട്ടിലും എല്ലാ മരവും വേണമെന്നില്ലായിരുന്നു നാട്ടിൽ. എല്ലാ വീടും ചേർന്നൊരു പൂർണവീടായിരുന്നു നാട്. പുലർച്ചെ കണി കണ്ടപ്പോൾ താലത്തിൽ കണ്ടത് നാട്. നാടിന്റെ മനസ്സ്. ലയം. മനോഹരമായിരുന്നു ഉള്ള് കാണുന്ന ആ കണി.
'പൂക്കാതിരിക്കാനെനിക്കാവതില്ലേ' എന്ന ത്രസിക്കലിൽ അയ്യപ്പപ്പണിക്കർ ആ ദേശക്കണി കാണിക്കുന്നുണ്ട്. രാജന്റെ ജഡമായിരുന്നു ഒരിക്കൽ വൈലോപ്പിള്ളി കാണിച്ച വിഷുക്കണി. നീതി കണികാണാൻ കാത്തവർക്ക് കാണേണ്ടിവന്നത് അനീതിയുടെ ക്രൂരക്കണി.
ആ വിഷുക്കണി ഉൾക്കാഴ്ചയുള്ള ചരിത്രദർശനമായി. ഓരോരുത്തരും നീതിനാളം കണികാണുന്ന പ്രബുദ്ധതയുടെ കണിയായിരിക്കുമോ ഈയാണ്ടത്തെ വിഷുക്കണി? അതോ, കിടപ്പാടം പിഴുതെറിയാൻ കുടിലിന്റെ മുറ്റത്ത് വന്ന് വന്യമായി ചുര മാന്തുന്ന ജെ.സി.ബിയാവുമോ ഇന്ന് നീതികാക്കുന്നവരുടെ കണി? ദുഃസ്വപ്നക്കണി?
തയാറാക്കിയത്: എം.ജി. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.