രണ്ട് ഭയകവിതകൾ

1

മഞ്ഞുമൂടിക്കിടക്കുന്ന കയറ്റം.
ആകാശത്തിലേക്കുള്ള നിഗൂഢ പാത.
'എനിക്കു പേടിയാവുന്നു'.
ഭയം എന്‍റെ കയ്യിൽ പിടിച്ചു.



'എന്‍റെ തോളത്തിരിക്കുക.
അല്ലെങ്കിൽ സ്വന്തം കവിത ഉറക്കെച്ചൊല്ലുക!"
ഞാൻ പറഞ്ഞു.


'എന്തിനാത്മഹത്യ ചെയ്യണം'

എന്നു പിറുപിറുത്തു കൊണ്ടത് ചാടിക്കയറി.





 


2

'കെടാവിളക്ക്' എന്നൊരു

കവിതയെഴുതിക്കൊണ്ടിരിക്കേ

പേന ഭ്രാന്തമായ് പിടഞ്ഞു.

മഷി തീർന്നു.

വൈദ്യുതി നിലച്ചു.

ജാലകങ്ങൾ വിറച്ചു.



"ഇനിയെന്തിനു കവിതകളെഴുതണം'

എന്നൊരു ഭയം

വെളുത്ത സാരിയണിഞ്ഞ്

ഈറൻ വാക്കുകളോടെ

ജനലഴികളേയും വളച്ച്

ഉള്ളിൽ കടന്നു.



ശരിയാണ് ..

നീണ്ട പല്ലുകളും

മസൃണമായ പിൻകഴുത്തുകളും ഉള്ളപ്പോൾ
വേറെ (ഭയ)കവിതകളെന്തിന് ?

Tags:    
News Summary - two fear poems by Suresh narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.