കടൽ പോലൊരുവൾ

കടൽ പോലുള്ളവളെപ്പറ്റി

കവിതയെഴുതുന്നതെങ്ങനെ..?

പേപ്പറിലെ മഷിച്ചായങ്ങളിൻ-

വിവേചനശുദ്ധിക്കപ്പുറമല്ലേ അവൾ..?

കടൽ പോലെ നീലിമ നിറഞ്ഞവൾ,

കടൽപോലുള്ളിൽ രഹസ്യങ്ങളുടെ-

മുങ്ങിക്കപ്പലോടിക്കുന്നവൾ..

കടൽപോലിടനെഞ്ചിൽ

ആകാശം വരച്ചവൾ..

സ്വപ്നങ്ങളെ പവിഴപ്പുറ്റുകളാക്കി-

തിരമാലകളിന്നൂർജ്ജത്താൽ

കരയെ തൊടുന്നവൾ..

അവളുടെ ത്രാസിൽ തൂങ്ങുമ്പോൾ-

കടൽ ഒരു കുമ്പിളോളം ചെറുതാകുന്നു.

കടൽ അവളെപ്പഠിക്കുന്നു..

കൂടുതൽ അകലം കാണാൻ..

കൂടുതൽ നിഗൂഢതകളിലേക്കൊഴുകാൻ..

അറിയുംതോറും ആഴം കൂടുന്ന

മനുഷ്യക്കടലാവാൻ..

കടൽ അവളാകുന്നു.

അവർ കൂടിച്ചേർന്ന് കടലിനെക്കാൾ

ആഴം കൂടിയ മറ്റെന്തോ ഒന്നും..! 

Tags:    
News Summary - kadal poloruval poem by vyshnav satheesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.