ബൈപോളാർ ഡിസോർഡർ അഥവാ ഉന്മാദ-വിഷാദ ധ്രുവ പാളങ്ങൾ

ന്‍റെ തീവണ്ടിക്കിരുവശത്തുംകൂടെ
ഒരേ സമയം
എതിർദിശകളിലേക്ക്
തീവണ്ടികൾ
പൊയ്കൊണ്ടിരിക്കുന്നു.

ഒന്നാം തീവണ്ടിയിലെ വിഷാദവും
മൂന്നാം തീവണ്ടിയിലെ ഉൻമാദവും
കശക്കിയെറിഞ്ഞ
സീസൺ ടിക്കറ്റുകൾ
രണ്ടാം തീവണ്ടിയിലെന്‍റടുത്തേക്ക് പാറിവരുന്നുണ്ട്...
എന്‍റെ സിഗരറ്റതിലേക്ക്
കാട്ടുതീ പടർത്തിയേക്കും.

തീ പടർന്നാൽ, പടർന്നു കാടായാൽ,
എന്‍റെ ബോഗിയിലെ
ഒരു സിംഗിൾ-വിൻഡോ സീറ്റൊഴികെ
ആ വണ്ടിതന്നെ നിന്നു കത്തും.
ഒറ്റക്കനലായ ഇക്കവിത
ആ സിംഗിൾസീറ്റിലിരുന്ന്
emergency exitലൂടെ
തല പുറത്തേക്കിട്ട്
പാസ്സഞ്ചേഴ്സിനെയിങ്ങനെ
ഇതുപോലെ
നോക്കിയെന്നും വരും!

പറഞ്ഞു വന്നത്...
നിർത്തിയിട്ടിരിക്കുന്ന ഏതു തീവണ്ടിയിലും
തീയുണ്ടെന്നു തന്നെയാണ്!

ആകുലതയുടെ ചോപ്പും
മുഷിച്ചിലിന്‍റെ മഞ്ഞയും
കാത്തിരിപ്പിന്‍റെ മരുപ്പച്ചയുമാണ്
എനിക്കൊരു പ്ലാറ്റ്ഫോമുണ്ടായിരുന്നെങ്കിൽ,
ഉണ്ടായിരുന്നെങ്കിൽ
അതിലെ ക്ലോക്ക് പ്രതിഫലിപ്പിക്കുക.

'യാത്രക്കാരാരുംതന്നെ പാളം മുറിച്ചുകടക്കരുത്
നിങ്ങളുടെ ജീവൻ അപകടത്തിലാണെ'ന്ന
സംഗീതം നിങ്ങൾക്കിപ്പോൾ
കേൾക്കാനാവുന്നുണ്ടോ ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.