സ്വ​പ്ന​ങ്ങ​ളി​ലേ​ക്കൊ​രു കാ​തം

ലോ​ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കഥാകാരികളെ ഒരുമിച്ചുചേർത്ത്​ 'മൂന്നാമിടം' എന്ന വനിത ഫേസ്ബുക്ക് ഗ്രൂപ് തയാറാക്കിയ പുസ്തകമാണ്​ 'സ്വപ്നങ്ങളിലേക്കൊരു കാതം'. 19 കഥകളാണ്​ ഇതിലുള്ളത്​. ഗ്രൂപ്പിന്റെ മൂന്നാമത്തെ ചെറുകഥ സമാഹാരമാണിത്​. തികച്ചും സ്ത്രീപക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകത്തിലെ ഓരോ കഥയും ആത്മവിശ്വാസത്തോടെ സ്വന്തം ഇഷ്ടങ്ങളിലേക്ക് നടന്നുകയറുന്ന സ്ത്രീകളെയാണ് പരിചയപ്പെടുത്തുന്നത്.

ജിഷ സന്ദീപ്, കെ.സി. ഹസീന, ഷെർബീന ഷാജഹാൻ, രഹം സിതാര ബായി, ഭവിത വത്സലൻ, മിനി വിശ്വനാഥൻ, ടി. നിഷ, ജയശ്രീ മേനോൻ, ലിമി എം. ദാസ്, ഷൈൻ ഷാജി, ദീപ സുരേന്ദ്രൻ, ഉഷ മേനോൻ, അനുപമ സുഭാഷ്, അപർണ അനീഷ്, ലിന്‍റ പ്രസാദ്, ജീന മനേഷ്, എം.ടി. ശ്രീദേവി, ഗിരിജ മോഹൻ, ഷീന സെയ്‌റ എന്നിവരുടെ കഥകൾ ഒരുമിച്ചുചേർത്ത് പുസ്തകം എഡിറ്റ്‌ ചെയ്തിരിക്കുന്നത് ജിനു സഖറിയ ആണ്. അവതാരിക പ്രഫ. സാവിത്രി ലക്ഷ്മണൻ.

News Summary - swapanthilek oru katham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.