സുജിത്ത് ഭക്തന്റെ പ്രഥമ പുസ്തകം ‘INBഡയറീസ്’ പ്രകാശനം നാളെ

പ്രമുഖ യൂട്യൂബർ സുജിത് ഭക്തന്റെ പ്രഥമ പുസ്തകം ‘INBഡയറീസിന്റെ’ പ്രകാശനം നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ വെച്ചാണ് പ്രകാശനം.

സകുടുംബം നടത്തിയ ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ യാത്രാവിശേഷങ്ങളാണ് പുസ്തകത്തിലുള്ളത്. സഞ്ചാരപ്രിയരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുട്യൂബറാണ് സുജിത് ഭക്തൻ. 1988 മാർച്ച് 24 ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ തുണ്ടുമഠം രഘുനാഥ ഭക്തന്റെയും ഗീത ഭക്തന്റെയും മൂത്തമകനായാണ് സുജിത്ത് ഭക്തൻ ജനിച്ചത്.

സുജിത്ത് ഭക്തന്റെ ടെക് ട്രാവൽ ഈറ്റിന് യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആയി ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ന്റെ എ​ട്ടാം പ​തി​പ്പ് വെളളിയാഴ്ച മു​ത​ൽ ഞായറാഴ്ച വ​രെ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത്​ ന​ട​ക്കു​ം. 23ന് ​വൈ​കു​ന്നേ​രം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നൊ​ബേ​ൽ സാ​ഹി​ത്യ ജേ​താ​ക്ക​ളാ​യ ഡോ. ​വെ​ങ്കി രാ​മ​കൃ​ഷ്ണ​നും എ​സ്ത​ർ ഡു​ഫ്ലോ​യും ജെ​ന്നി ഏ​ർ​പെ​ൻ​ബെ​ക്ക്, പോ​ൾ ലി​ഞ്ച്, മൈ​ക്ക​ൽ ഹോ​ഫ്മാ​ൻ, ഗൌ​സ്, സോ​ഫി മ​ക്കി​ന്റോ​ഷ്, ജോ​ർ​ജി ഗൊ​സ്പോ​ഡി​നോ​വ് എ​ന്നീ ബു​ക്ക​ർ സ​മ്മാ​ന ജേ​താ​ക്ക​ളും അ​ട​ക്കം 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കുന്നുണ്ട്.

Tags:    
News Summary - sujith bhakthans first book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT