ഐ.പി.എച്ച് പവലിയൻ പ്രമുഖ ഇമാറാത്തി കവി ഡോ. ശിഹാബ് ഗാനിമും ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലേയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: അന്താരാഷ്ട്ര പുസ്തക മേളയിൽ മലയാള പ്രസാധനാലയങ്ങളിൽ ശ്രദ്ധനേടി ഐ.പി.എച്ച്. പുസ്തകമേളയുടെ ആരംഭവർഷമായ 1981 മുതൽ മുടങ്ങാതെ പങ്കെടുക്കുന്ന ഏക മലയാള പ്രസാധനാലയം എന്ന സവിശേഷത ഇതിനുണ്ട്. ഈ വർഷം അഞ്ചു പുതിയ പുസ്തകങ്ങളുമായി മേളയിലെത്തിയ ഐ.പി.എച്ച് പവലിയൻ പ്രമുഖ ഇമാറാത്തി കവി ഡോ. ശിഹാബ് ഗാനിമും ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലേയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, മാധ്യമം മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി, മാധ്യമപ്രവർത്തകൻ എ. റഷീദുദ്ദീൻ, ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, മാനേജർ സിറാജുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി. രാമനുണ്ണി, എം.എം. അക്ബർ എന്നിവർ ഐ.പി.എച്ച് പവലിയൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.