ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബു​ക്ക്​ അ​തോ​റി​റ്റി

ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ്​ ബി​ൻ റ​ക്കാ​ദ്​ അ​ൽ അ​മീ​രി സം​സാ​രി​ക്കു​ന്നു

95 രാജ്യങ്ങളിലെ 2213 പ്രസാധകർ ഷാർജ പുസ്തകം തുറക്കുന്നു

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ പുസ്തകോത്സവത്തിൽ ഇത്തവണ എത്തുക 95 രാജ്യങ്ങളിലെ 2213 പ്രസാധകർ. ഷാർജ എക്സ്​പോ സെന്‍ററിൽ നവംബർ രണ്ട്​ മുതൽ 13 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം 129 എഴുത്തുകാർ പ​ങ്കെടുക്കും.

ഏറ്റവും കൂടുതൽ പ്രസാധകർ പ​ങ്കെടുത്ത പുസ്​തകോത്സവമാകാനൊരുങ്ങുകയാണ്​ 41ാം എഡിഷൻ. ഇറ്റലിയാണ് ഈ വർഷത്തെ​ അതിഥി രാജ്യം. ഈ സീസണിൽ ആറ്​ പുതിയ ​പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക്​ അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്​കാസ്റ്റിങ്​ അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്​മദ്​ ബിൻ റക്കാദ്​ അൽ അമീരി പറഞ്ഞു. വാക്ക്​ പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ്​ പുസ്തകോത്സവം. പത്ത്​ രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. ഇവിടെ നടക്കുന്ന 1047 പരിപാടികൾക്ക്​ 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 15 ലക്ഷം പുസ്തങ്ങളുണ്ടാവും. 1298 അറബ്​ പ്രസാധകർക്ക്​ പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പ​ങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്​, 339 പേർ. ഈജിപ്​ത്​ 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ്​ അറബ്​ ലോകത്ത്​ നിന്നുള്ള പ്രസാധകരുടെ എണ്ണം. അറബ്​ ലോകത്തിന്‍റെ പുറത്ത്​ നിന്ന്​ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത്​ ഇന്ത്യയിൽ നിന്നാണ്​, 112. യു.കെയിൽ നിന്ന്​ 61 ​പേരും എത്തും. ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്​, അയർലൻഡ്​, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്​, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.

ഇന്ത്യയിൽനിന്ന്​ 112 പ്രസാധകർ

ഷാ​ർ​ജ: ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന്​ ഏ​റ്റ​വു​മ​ധി​കം പ്ര​സാ​ധ​ക​ർ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്. 112 പ്ര​സാ​ധ​ക​രാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തു​ന്ന​ത്. നി​ര​വ​ധി എ​ഴു​ത്തു​കാ​രും ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തും. ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വ്​ ഗീ​താ​ഞ്ജ​ലി ശ്രീ​യാ​ണ് (ഗീ​താ​ഞ്ജ​ലി പാ​ണ്ഡെ)​ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​ൽ പ്ര​ധാ​നി. യു.​പി സ്വ​ദേ​ശി​നി​യാ​യ ഗീ​താ​ഞ്ജ​ലി​യു​ടെ ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും ലോ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. 2018ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച രേ​ത്​ സ​മാ​ധി എ​ന്ന നോ​വ​ലി​നാ​ണ്​ ഈ ​വ​ർ​ഷം ബു​ക്ക​ർ പ്രൈ​സ്​ ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ദീ​പ​ക്​ ചോ​പ്ര​യാ​ണ്​ മ​റ്റൊ​രു ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം. പ​ഞ്ചാ​ബി​ൽ ജ​നി​ച്ച്​ കാ​ന​ഡ​യി​ലേ​ക്കു​ ചേ​ക്കേ​റി​യ രൂ​പി കൗ​റും പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​യാ​യെ​ത്തും.

Tags:    
News Summary - Sharjah Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT