Posted On
date_range Updated On
date_range ഷംസുദ്ദീൻ തോപ്പിലിന്റെ 'നിഴൽവീണ വഴികൾ'
ഷംസുദ്ദീൻ തോപ്പിലിന്റെ 'നിഴൽവീണ വഴികൾ' നോവൽ ഷാർജ പുസ്തകോത്സവത്തിൽ നവംബർ മൂന്നിന് പ്രകാശനം ചെയ്യും. വൈകീട്ട് നാലിന് റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരൻ മനോജ് രാധാകൃഷ്ണൻ എഴുത്തുകാരി നിത സുബഷിന് നൽകി പ്രകാശനം ചെയ്യും. കാലത്തിന്റെ തീവ്രമായ പ്രതിസന്ധികളിൽ പ്രത്യാശ തിരയുന്ന എഴുത്തുകാരന്റെ വികാര തീവ്രമായ എഴുത്തുകളാണിതിൽ. തന്റെ ജീവിതത്തിലെ വഴികൾ മാത്രമല്ല, ചുറ്റുമുള്ള ലോകം, അതിലെ അസംഖ്യം മനുഷ്യർ, അവരുടെ ആഹ്ലാദങ്ങൾ, സങ്കടങ്ങൾ തുടങ്ങിയവയെല്ലാം ഈ പുസ്തകത്തിൽ വായിച്ചെടുക്കാം. നിഴൽ വീണ വഴികൾ അതി വ്യത്യസ്തമായ വായനാനുഭവമായിരിക്കുമെന്ന് ഇന്ദു മേനോൻ അവതാരികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.