ഖു​ർ​ആ​ൻ മ​ല​യാ​ളം: ഖു​ർ​ആ​നി​ന്‍റെ സ​ർ​ഗാ​ത്മ​ക വ്യാ​ഖ്യാ​നം

ഖു​ർ​ആ​ൻ മ​ല​യാ​ളം: പാ​ഠം, ലി​പ്യ​ന്ത​ര​ണം, അ​ർ​ഥം, വി​ശ​ദീ​ക​ര​ണം
അ​ബ്ദു​ല്ല യൂ​സു​ഫ് അ​ലി
വി​വ​ർ​ത്ത​നം: വി.​വി.​എ. ശു​ക്കൂ​ർ
ആ​ശ​യം ഫൗ​ണ്ടേ​ഷ​ൻ
പേ​ജ്: 400 വി​ല: 700

"I said to the almond tree: 'Sister, speak to me of God.' And the almond tree blossomed."
-Nikos Kazantzakis (Report to Greco) 

വി​ഖ്യാ​ത ധി​ഷ​ണാ​ശാ​ലി​യും ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന അ​ബ്ദു​ല്ല യൂ​സു​ഫ് അ​ലി ഇം​ഗ്ലീ​ഷി​ൽ ര​ചി​ച്ച ഖു​ർ​ആ​ൻ വി​വ​ർ​ത്ത​ന-​വി​ശ​ദീ​ക​ര​ണം ഉ​ൾ​പ്പെ​ടു​ന്ന 'ദ ​ഹോ​ളി ഖു​ർ​ആ​ൻ' എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​വി.​എ. ശു​ക്കൂ​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യ​താ​ണ് 'ഖു​ർ​ആ​ൻ മ​ല​യാ​ളം'. ഖു​ർ​ആ​നി​ന്റെ സ​ന്ദേ​ശം ലോ​ക​മാ​കെ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തിെ​ന്റ മേ​ൽ​നോ​ട്ട​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് പ്രി​ന്റ് ചെ​യ്തി​റ​ക്കി​യ 'ദ ​ഹോ​ളി ഖു​ർ​ആ​ൻ' വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഖു​ർ​ആ​നി​ന്റെ ധ​ർ​മ​സാ​രം സ​ർ​ഗാ​ത്മ​ക​മാ​യി സം​വേ​ദ​നം ചെ​യ്യു​ന്ന​താ​ണ് കൃ​തി. യൂ​സു​ഫ് അ​ലി​യു​ടെ കൃ​തി​യു​ടെ ഔ​ന്ന​ത്യം ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ മ​ല​യാ​ള​ത്തി​ലേ​ക്ക് ഭാ​ഷാ​ന്ത​രം ചെ​യ്യാ​ൻ വി​വ​ർ​ത്ത​ക​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ബ്ദു​ല്ല യൂ​സു​ഫ് അ​ലി​യു​ടെ ഭാ​ഷാ ശൈ​ലി​യെ ഒ​ട്ടും പോ​റ​ലേ​ൽ​പ്പി​ക്കാ​തെ​യാ​ണ് മൊ​ഴി​മാ​റ്റം.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ സൂ​റ​ത്തി​ൽ 1872ൽ ​ജ​നി​ച്ച യൂ​സു​ഫ് അ​ലി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലു​ള്ള വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ലെ പ്ര​തി​ഭ​യെ ലോ​കം തി​രി​ച്ച​റി​ഞ്ഞു. വി​ശ്വ​സാ​ഹി​ത്യ​ത്തിെ​ന്റ വി​ശാ​ല ച​ക്ര​വാ​ള​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഭ​യു​ടെ സൂ​ക്ഷ്മ​ദ​ർ​ശി​നി​യു​മാ​യി സ​ഞ്ച​രി​ച്ച് ആ​ർ​ജി​ച്ച പ്ര​ബു​ദ്ധ​ത​യും മാ​ന​സി​കോ​ന്ന​മ​ന​വും ഭാ​ഷാ നൈ​പു​ണ്യ​വു​മെ​ല്ലാം 'ദ ​ഹോ​ളി ഖു​ർ​ആ​ൻ' എ​ന്ന കൃ​തി​യെ ലോ​ക നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച​താ​ക്കാ​ൻ യൂ​സു​ഫ് അ​ലി​ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടാ​കാം.

'നൂ​ർ' അ​ധ്യാ​യ​ത്തി​ൽ മേ​ഘ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ഗ​തി വി​വ​രി​ക്കു​ന്ന 43ാം സൂ​ക്ത​ത്തി​ന് യൂ​സു​ഫ് അ​ലി​യു​ടെ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​ങ്ങ​നെ: Artists, or lovers of nature, or observers of clouds will appreciate this description of cloud effects - thin clouds floating about in fantastic shapes, joining together and taking body and substance, then emerging as heavy clouds heaped up, which condense and pour forth their rain (The Holy Qur-an, Page 1021).

(ക​ലാ​കാ​ര​ന്മാ​ർ, അ​ല്ലെ​ങ്കി​ൽ പ്ര​കൃ​തി​സ്​​നേ​ഹി​ക​ൾ, അ​തു​മ​ല്ലെ​ങ്കി​ൽ മേ​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​വ​ർ ഈ ​മേ​ഘ​പ്ര​ഭാ​വ വി​വ​ര​ണ​ത്തെ അ​ഭി​ന​ന്ദി​ക്കും – നേ​ർ​ത്ത മേ​ഘ​ങ്ങ​ൾ അ​തി​ശ​യ​ക​ര​മാ​യ ആ​കൃ​തി​യി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്നു, ഒ​ന്നി​ച്ചു ചേ​ർ​ന്ന് പു​തു​രൂ​പ​വും ഗ​തി​വേ​ഗ​വു​മാ​ർ​ജി​ക്കു​ന്നു, തു​ട​ർ​ന്ന് ക​ന​ത്ത മേ​ഘ​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു, മ​ഴ ചൊ​രി​യു​ന്നു)

അ​ല്ലാ​ഹു​വിെ​ന്റ ഗു​ണ​വി​ശേ​ഷ​ങ്ങ​ൾ വ​ർ​ണി​ക്കു​ന്ന 'ആ​യ​ത്തു​ൽ കു​ർ​സി' സൂ​ക്ത​ത്തി​നു​ള്ള യൂ​സു​ഫ് അ​ലി​യു​ടെ വ്യാ​ഖ്യാ​ന​ക്കു​റി​പ്പി​ൽ വേ​ർ​ഡ്സ്​​വ​ർ​ത്തിെ​ന്റ (William Wordsworth) കാ​വ്യ​ശ​ക​ലം ഉ​ദ്ധ​രി​ക്കു​ന്ന ഭാ​ഗം വി.​വി.​എ. ശു​ക്കൂ​ർ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ വാ​യി​ക്കാം: 'ടി​ന്റേ​ൺ ആ​ബി' (Tintern Abbey) കാ​വ്യ​ത്തി​ൽ വേ​ഡ്സ്​​വ​ർ​ത്തിെ​ന്റ സു​ന്ദ​ര​പ്ര​ഖ്യാ​പ​നം പോ​ലെ: ''അ​സ്​​ത​മ​യ സൂ​ര്യ​ന്മാ​രു​ടെ ശോ​ഭ​യി​ൽ, വൃ​ത്താ​കാ​ര സ​മു​ദ്ര​ത്തി​ൽ, സ​ജീ​വ വാ​യു മ​ണ്ഡ​ല​ത്തി​ൽ, നീ​ലാ​കാ​ശ​ത്തി​ൽ, മ​നു​ഷ്യ​മ​ന​സ്സി​ലും അ​ത് വ​സി​ക്കു​ന്നു. ചി​ന്തി​ക്കു​ന്ന സ​ക​ല​തി​നെ​യും, ചി​ന്ത​ക്ക് പാ​ത്ര​മാ​കു​ന്ന സ​ക​ല​തി​നെ​യും ച​ലി​പ്പി​ക്കു​ന്ന, സ​ർ​വ​തി​ലൂ​ടെ​യും പ്ര​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ച​ല​ന​ചൈ​ത​ന്യം, ഒ​രു ആ​ത്മ​ചൈ​ത​ന്യം.'' ('Whose dwelling is the light of setting suns, And the round ocean, and the living air, And in the blue sky, and in the mind of man: A motion and a spirit that impels all thinking things, all object of all thought, And rolles through all things.') ('ഖു​ർ​ആ​ൻ മ​ല​യാ​ളം', പു​റം 335–336)

ഇ​ത്ത​ര​ത്തി​ൽ വാ​യ​ന​ക്കാ​രു​ടെ മ​ന​ക്ക​ണ്ണി​നു മു​ന്നി​ൽ, ച​ല​ച്ചി​ത്ര​ത്തി​ലെ​ന്ന പോ​ലെ ആ​ശ​യ​ങ്ങ​ളെ വാ​ക്കു​ക​ൾ​കൊ​ണ്ട് ദൃ​ശ്യ​വ​ത്ക​രി​ച്ചു കാ​ണി​ക്കു​ന്ന യൂ​സു​ഫ് അ​ലി​യു​ടെ കാ​വ്യാ​ത്മ​ക​മാ​യ ഭാ​ഷാ മി​ക​വി​ന് പോ​റ​ലേ​ൽ​ക്കാ​തെ മൊ​ഴി​മാ​റ്റാ​ൻ താ​ൻ അ​നു​ഷ്ഠി​ച്ച ജ്ഞാ​ന​ത​പ​സ്സ് എ​ത്ര ഏ​കാ​ഗ്ര​വും ക​ഠി​ന​വും അ​തേ​സ​മ​യം ആ​ന​ന്ദ​ദാ​യ​ക​വു​മാ​യി​രു​ന്നെ​ന്ന് കൃ​തി​യി​ൽ വി.​വി.​എ. ശു​ക്കൂ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശി​ക്ഷ​യു​ടെ ദ​ണ്ഡു​മാ​യി ത​നി​ക്ക​ന്യ​മാ​യ ഉ​പ​രി​ലോ​ക​ത്തെ​ങ്ങോ ഉ​ള്ള മ​ഹാ​സിം​ഹാ​സ​ന​ത്തി​ലി​രു​ന്ന് ത​ന്റെ ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കു​ന്ന, ഭ​യ​പ്പാ​ടോ​ടെ മാ​ത്രം നോ​ക്കി​ക്കാ​ണേ​ണ്ടു​ന്ന ഭീ​ക​രാ​കാ​ര രൂ​പി​യാ​യ​ല്ല മ​നു​ഷ്യ​നു​മു​ന്നി​ൽ ഖു​ർ​ആ​ൻ അ​ല്ലാ​ഹു​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 'അ​ർ​റ​ഹ്മാ​ൻ, അ​ർ​റ​ഹീം' (പ​ര​മ​കൃ​പാ​നി​ധി, പ​ര​മ​കാ​രു​ണി​ക​ൻ = Most Gracious, Most Merciful) എ​ന്ന അ​ല്ലാ​ഹു​വി​ന്റെ സു​മോ​ഹ​ന​മാ​യ വി​ശേ​ഷ​ണ പ​ദ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഖു​ർ​ആ​ൻ തു​ട​ങ്ങു​ന്ന​തു​ത​ന്നെ. ''സ​ദാ ജാ​ഗ്ര​ത്താ​യ, പ​ര​മ കൃ​പാ​നി​ധി​യാ​യ ദൈ​വ​ത്തി​ൽ​നി​ന്ന്, അ​വ​ന്റെ സ​ക​ല സൃ​ഷ്​​ടി​ജാ​ല​ങ്ങ​ളി​ലേ​ക്കും പ്ര​വ​ഹി​ക്കു​ന്ന, അ​വ​രെ പോ​റ്റു​ക​യും കാ​ക്കു​ക​യും ചെ​യ്യു​ന്ന, അ​വ​ർ​ക്ക് വ​ഴി​കാ​ണി​ക്കു​ന്ന, തെ​ളി​ഞ്ഞ വെ​ളി​ച്ച​ത്തി​ലേ​ക്കും ഉ​ന്ന​ത​മാ​യ ജീ​വി​ത​ത്തി​ലേ​ക്കും അ​വ​രെ ന​യി​ക്കു​ന്ന ഒ​രു കാ​രു​ണ്യം'' എ​ന്ന് യൂ​സു​ഫ് അ​ലി ('ഖു​ർ​ആ​ൻ മ​ല​യാ​ളം', പു​റം 90). ഇ​ത​ര മ​ല​യാ​ള പ​രി​ഭാ​ഷ​ക​ളി​ൽ​നി​ന്ന് 'ഖു​ർ​ആ​ൻ മ​ല​യാ​ള'​ത്തെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന മ​റ്റൊ​രു പ്ര​ത്യേ​ക​ത, ഖു​ർ​ആ​ൻ അ​റ​ബി ഭാ​ഷ​യി​ൽ വാ​യി​ക്കാ​ന​റി​യാ​ത്ത​വ​ർ​ക്കാ​യി സൂ​ക്ത​ങ്ങ​ളു​ടെ അ​റ​ബി ടെ​ക്സ്റ്റ് മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളി​ൽ അ​തേ​പ​ടി ന​ൽ​കി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്. തു​ട​ക്ക​ത്തി​ൽ ന​ൽ​കി​യ അ​റ​ബി–​മ​ല​യാ​ള ലി​പി​മാ​റ്റ​പ്പ​ട്ടി​ക​യും അ​റ​ബി അ​ക്ഷ​ര​ങ്ങ​ളു​മാ​യി പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. മ​ല​യാ​ള വി​വ​ർ​ത്ത​ക​ൻ ത​ന്റെ നി​ല​പാ​ട് ഇ​ങ്ങ​നെ വ്യ​ക്ത​മാ​ക്കു​ന്നു: ''സാ​മു​ദാ​യി​ക ഭാ​ര​ങ്ങ​ളു​ള്ള​തോ, മ​റ്റു​ള്ള​വ​ർ​ക്ക് അ​പ​രി​ചി​ത​മാ​യ​തോ, പൊ​തു​വാ​യ​ന​ക്കാ​രെ ഖു​ർ​ആ​നിെ​ന്റ സൗ​ന്ദ​ര്യ​ത്തി​ൽ​നി​ന്നും സ​മ്പ​ന്ന​ത​യി​ൽ​നി​ന്നും അ​ക​റ്റു​ന്ന​തോ ആ​യ പ്ര​യോ​ഗ​ങ്ങ​ളും ശൈ​ലി​ക​ളും ക​ഴി​യു​ന്നി​ട​ത്തോ​ളം ഈ ​വി​വ​ർ​ത്ത​ന​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു. മ​ല​യാ​ളി​ക​ൾ അ​വ​രു​ടെ സാ​ഹി​ത്യ–​അ​ക്കാ​ദ​മി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​യാ​ളം ത​ന്നെ ഇ​തി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.''

ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ ലോ​ക പ്ര​ശ​സ്​​ത​മാ​യ വി​വ​ർ​ത്ത​ന​കൃ​തി, 'ഖു​ർ​ആ​ൻ മ​ല​യാ​ളം' എ​ന്ന പേ​രി​ൽ മൊ​ഴി​മാ​റ്റ​പ്പെ​ടു​മ്പോ​ൾ ദേ​ശ​പ്പെ​രു​മ​യു​ടെ കി​രീ​ട​ത്തി​ലെ പൊ​ൻ​തൂ​വ​ലാ​യി അ​തി​നെ അ​മ്മ​മ​ല​യാ​ളം വ​ര​വേ​ൽ​ക്കാ​തി​രി​ക്കി​ല്ല. 'അ​ബ്ദു​ല്ല യൂ​സു​ഫ് അ​ലി: ഏ​കാ​ന്ത​പ​ഥി​ക​നാ​യ പ്ര​തി​ഭ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ യൂ​സു​ഫ് അ​ലി​യു​ടെ ജീ​വ​ച​രി​ത്ര​വും, ഖു​ർ​ആ​നെ​ക്കു​റി​ച്ചും മ​നു​ഷ്യ ഭാ​ഗ​ധേ​യ​ത്തെ​ക്കു​റി​ച്ചും മ​റ്റു​മു​ള്ള ചി​ന്തോ​ദ്ദീ​പ​ക​മാ​യ ലേ​ഖ​ന​വും ('പ്ര​വേ​ശി​ക') അ​നു​ബ​ന്ധ​മാ​യി 400 പേ​ജു​ള്ള ഈ ​വി​വ​ർ​ത്ത​ന കൃ​തി​യി​ലു​ണ്ട്. യൂ​സു​ഫ് അ​ലി​യു​ടെ 'ദ ​ഹോ​ളി ഖു​ർ​ആ​ൻ' ഈ​വി​ധം പൂ​ർ​ണ​മാ​യും മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റാ​നു​ള്ള ബൃ​ഹ​ദ് സം​രം​ഭ​ത്തിെ​ന്റ തു​ട​ക്ക​മാ​ണ്, 'ഖു​ർ​ആ​ൻ മ​ല​യാ​ള'​ത്തിെ​ന്റ ഈ ​ഒ​ന്നാം ഭാ​ഗം ('ഫാ​തി​ഹ'​യും 'ബ​ഖ​റ'​യും അ​ട​ങ്ങു​ന്ന​ത്). സ​മ​യ​ബ​ന്ധി​ത​മാ​യി ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ന​വും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന് ക​ഴി​യ​ട്ടെ.

l

Tags:    
News Summary - Quran Malayalam: The Comprehensive Interpretation of the Quran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.