ദോഹ അൽ മദ്റസത്തുൽ ഇസ്ലാമിയ വായന ദിനത്തോടനുബന്ധിച്ച്
നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുന്നു
ദോഹ: ദോഹ അൽമദ്റസത്തുൽ ഇസ്ലാമിയ്യയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ച് യു.പി, എല്‍.പി വിദ്യാർഥികള്‍ക്കായി നടത്തിയ വായനമത്സര വിജയികളെ ആദരിച്ചു.
തങ്ങള്‍ വായിച്ച പുസ്തകത്തെക്കുറിച്ച് മൂന്നുമിനിറ്റില്‍ കൂടാത്ത വിഡിയോ റിവ്യൂ തയാറാക്കുകയെന്നതായിരുന്നു മത്സരം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ റിവ്യൂ നടത്താന്‍ അവസരവും നല്‍കിയിരുന്നു. വിദ്യാർഥികള്‍ ആവേശത്തോടെ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഹുസ്ന റൈഹാന ഒന്നാം സ്ഥാനവും മൈസ നാസറുദ്ദീന്‍ രണ്ടാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ മുസ്ന ബസാം, കെ.പി. നസ്മിന്, മിശാല്‍ മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയപ്പോള്‍ സബ്ജൂനിയര് വിഭാഗത്തില്‍ ഹംദാന്‍ ബിന്‍ ഹാശിം, ഹൈസ ശിഹാബുദ്ദീന്, സിദ്റതുല്‍ മുന്‍തഹ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്.
സി.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഈനുദ്ദീന്, എം.എം.സി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, പ്രിന്‍സിപ്പൽ ഡോ. അബ്ദുല്‍ വാസിഅ് തുടങ്ങിയവര്‍ സമ്മാനവിതരണത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.