പ്രണയം, പ്രകൃതി, ജീവലോകം, സ്ത്രീപുരുഷ ബന്ധങ്ങൾ, ലൈംഗികത എന്നിങ്ങനെ ബഹുമുഖമായ ഇടങ്ങളെ വിശകലംചെയ്യുന്ന പി. ശ്രീകലയുടെ 35 കവിതകളുടെ സമാഹാരം 'പെയ്തൊഴിയുമ്പോൾ' ഷാർജ ബുക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. സങ്കീർണമായ ലോകത്തിലെ അതിസങ്കീർണമായ മനുഷ്യാനുഭവങ്ങളെയാണ് കവിതകൾ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കവിതകൾ കാലത്തോടും സമൂഹത്തോടും ഉള്ള പ്രതിഷേധങ്ങളെ ഉൾച്ചേർക്കുന്നു. ഏകതാനതയുടെ വിരസതയും നിസ്സംഗതയുടെ മന്ദതയും എതിർത്തു തോൽപ്പിക്കലിന്റെ ക്രൗര്യവും എല്ലാം ഉൾച്ചേർന്ന വിവേകിയായ കവിയുടെ സാന്നിധ്യമാണ് ഈ കവിതകൾ എന്ന് ഡോ. മ്യൂസ് മേരി ജോർജ് സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.