ഷാർജ ബുക്ക് ഫെയറിൽ ദുബൈ കെ.എം.സി.സി പ്രകാശനം ചെയ്യുന്ന പുസ്തകമാണ് 'കാലിടറാത്ത കർമയോഗികൾ' എന്ന പുസ്തകം. രാഷ്ട്രീയ സാമൂഹിക നവോത്ഥാന രംഗത്ത് പ്രവർത്തിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ 30 നേതാക്കളുടെ വിവരങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാവുന്ന കൈപുസ്തകമായാണ് ഇത് വായനക്കാരിൽ എത്തിക്കുന്നത്. ഇത് ആദ്യഭാഗം മാത്രമാണ്. പുസ്തകരചന നിർവഹിച്ചിരിക്കുന്ന പ്രവാസി എഴുത്തുകാരനായ യു.കെ. മുഹമ്മദ് കുഞ്ഞി അടുത്ത ഭാഗത്തിന്റെ രചനയിലാണ്. അവതാരിക എഴുതിയിരിക്കുന്നത് സാഹിത്യകാരൻ പി. സുരേന്ദ്രനാണ്. നവംബർ അഞ്ചിന് രാവിലെ 10.30ന് പ്രകാശനം നടക്കും. ദുബൈ കെ.എം.സി.സി സ്റ്റാളിൽ (ZC 19) ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.