ദുബൈ: അടുത്തിടെ വിടപറഞ്ഞ പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ കുറിച്ചുള്ള ഓർമകളുമായി 'ജനകോടികളുടെ രാമചന്ദ്രൻ' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.
ബഷീർ തിക്കൊടി തയാറാക്കിയ പുസ്തകത്തിൽ ജോൺ ബ്രിട്ടാസ്, എസ്. ശാരദക്കുട്ടി അടക്കം 40ഓളം പേർ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിക്കുന്നു. സിനിമയിലും വ്യവസായത്തിലും തിളങ്ങി നിന്ന അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കയറ്റിറക്കങ്ങൾ വിവരിക്കുന്നതാവും പുസ്തകം.
അദ്ദേഹത്തോടൊപ്പം സിനിമ മേഖലയിൽ പ്രവർത്തിച്ചവരും സുഹൃത്തുക്കളും മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമെല്ലാം ഓർമകൾ പങ്കുവെക്കുന്നു. ഷാർജ പുസ്തകോത്സവത്തിലെ സ്ഥിരം സാന്നിധ്യംകൂടിയായിരുന്നു രാമചന്ദ്രൻ. ശനിയാഴ്ച വൈകീട്ട് ഏഴിന് റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തക പ്രകാശനം. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം നിർവഹിക്കും.
പുസ്തകം: ജനകോടികളുടെ രാമചന്ദ്രൻ. പ്രകാശനം: ശനിയാഴ്ച രാത്രി 7.00. പ്രസാധകർ: ലിപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.