ഐ.പി.എച്ച് റമദാൻ പുസ്തകോത്സവത്തിന് തുടക്കം

കോഴിക്കോട്: ഐ.പി.എച്ച് റമദാൻ പുസ്തകോത്സവം ജമാഅത്തെ ഇസ്‍ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പുതിയ പുസ്തകങ്ങളായ ഇസ്‍ലാം ഇസ്‍ലാമിസം ഖിലാഫത്തിനെ പുനർ വായിക്കുമ്പോൾ, ചോദ്യോത്തരം (ഭാഗം 2), തജ് വീദ്, ഇമാം ഗസ്സാലി ചിന്തയും നവോത്ഥാനവും, സുൽത്താൻ സലാഹുദ്ധീൻ അയൂബി എന്നിവ അമീർ പ്രകാശനം ചെയ്തു.

മേഖലാ നാസിം യു.പി സിദ്ദീഖ്, ഐ.പി.എച്ച് അസിസ്റ്റന്‍റ് ഡയറക്ടർ കെ.ടി. ഹുസൈൻ, മാനേജർ ടി.ടി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. ഐ.പി.എച്ചിന്‍റെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ഷോറൂമുകളിലാണ് പുസ്തകോത്സവം നടക്കുന്നത്. 10 മുതൽ 50 ശതമാനം വരെ പുസ്തകങ്ങൾക്ക് ഇളവുണ്ട്. മേയ് പത്തിന് അവസാനിക്കും.

പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇമാം നവവിയുടെ റിയാളുസ്സാലിഹീൻ സംപൂർണ പരിഭാഷയും വ്യാഖ്യാനവും, ഖുർആൻ ബോധനം (ഭാഗം 10), ഹിജാബ് തട്ടത്തിൽ തട്ടിത്തടയുന്ന മതേതരത്വം എന്നീ പുസ്തകങ്ങൾ ഉടനെ പുറത്തിറങ്ങും.

Tags:    
News Summary - IPH Ramadan Book Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.