സാമുദായിക രാഷ്ട്രീയവും സംവരണവും; 'പുസ്തകം ഇന്ത്യൻ സമൂഹം മറവിയിലേക്ക് തള്ളിയ വി.പി. സിങ്ങിന് സമർപ്പിക്കുന്നു'

സാമുദായിക രാഷ്ട്രീയവും സംവരണവും എന്ന തന്‍റെ പുതിയ പുസ്തകം ഇന്ത്യൻ സമൂഹം മറവിയിലേക്ക് തള്ളിയ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന് സമർപ്പിക്കുന്നുവെന്ന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ സുദേഷ് എം. രഘു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട പ്രധാനമന്ത്രിയാണ് വി.പി. സിങ്. മണ്ഡൽ കമീഷൻ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംവരണ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ മന:പൂർവം ഒഴിവാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തെ അട്ടിമറിച്ച ഒരു പ്രഖ്യാപനമായിരുന്നു മണ്ഡൽ കമീഷൻ റിപ്പോർട്ട്. പിന്നാക്കക്കാരുടെ പ്രാതിനിധ്യത്തിനു വേണ്ടി ശക്തമായി സംസാരിച്ചത് കൊണ്ടാണ് മറ്റൊരു പ്രധാനമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത അവഗണന വി.പി. സിങ്ങിന് നേരിടേണ്ടി വന്നത്. ഒ.ബി.സി, ദലിത്‌ വിഭാഗങ്ങളിലൂടെ മിശിഹാ ആയി മാറിയ വ്യക്തിയായിരുന്നു വി.പി. സിങ് -സുദേഷ് എം. രഘു പറഞ്ഞു.

'ഞാനൊക്കെ പോസ്റ്റ് മണ്ഡൽ കാലത്ത് രൂപപ്പെട്ട മനുഷ്യനാണ്. എന്റെ സാമൂഹിക ബോധം രൂപപ്പെട്ടത് മണ്ഡൽ രാഷ്ട്രീയത്തിനു ശേഷമാണ്. അതുകൊണ്ട് സംവരണത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഈ പുസ്തകം ഇന്ത്യൻ സമൂഹം മറവിയിലേക്ക് തള്ളിയ വി.പി. സിങ്ങിനാണ് ഞാൻ സമർപ്പിച്ചിരിക്കുന്നത്' -സുദേഷ് എം. രഘു പറഞ്ഞു.

ഗൂസ്ബെറി ബുക്സ് ആൻഡ് പബ്ലിക്കേഷൻസാണ് 'സാമുദായിക രാഷ്ട്രീയവും സംവരണവും' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 250 രൂപയാണ് പുസ്തക വില. പുസ്തകം ലഭിക്കുവാൻ 6235178393 എന്ന നമ്പറിൽ വിളിക്കുക. 

Tags:    
News Summary - Community politics and reservation; Sudesh M Reghu speaks about his new book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.