പെരുവിരൽക്കഥകളെക്കുറിച്ച് ബുക്ക്‌ ക്ലബ് ചർച്ച

കോഴിക്കോട് :മൗനത്തിന്റെ സൂക്ഷ്മതയിലേക്ക് വാക്കിനെ കൂർപ്പിക്കുന്ന ജാലവിദ്യയാണ് പി. കെ. പാറക്കടവിന്റെ കഥകളെന്ന് ഡോ. എം. സി. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ ബുക്ക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ പുസ്തക ചർച്ചയിൽ പി. കെ. പാറക്കടവിന്റെ 'പെരുവിരൽക്കഥകളെ'ക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ബുക്ക്‌ ക്ലബ് വൈസ് പ്രസിഡന്റ്‌ കെ. ജി. രഘുനാഥ്‌ അധ്യക്ഷനായി. പി. കെ. പാറക്കടവ്, ബുക്ക്‌ ക്ലബ് സെക്രട്ടറി ഡോ. ൻ. എം. സണ്ണി, പ്രസിഡന്റ്‌ ടി. പി. മമ്മു, ഡോ. അബൂബക്കർ കാപ്പാട്, എ. സി. ഹരീന്ദ്രനാഥ്‌, കോയ മുഹമ്മദ്‌, സി. പി. എം അബ്ദുറഹ്മാൻ, എം. ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - calicut book club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.