സി.എച്ചിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളുമായി പുസ്തകം; പ്രകാശനം നാളെ

കൊച്ചി: മുതിർന്ന അഭിഭാഷകൻ വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ അറിയാത്ത കഥകൾ' എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യും. സി.എച്ചിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത അനുഭവങ്ങൾക്കൊപ്പം കേരള രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇനിയും രേഖപ്പെടുത്താത്ത പല അപൂർവ സംഭവങ്ങളും പുസ്തകത്തിലുണ്ടെന്ന് വി.കെ. ബീരാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

1967 മുതൽ സി.എച്ചുമായി അടുത്ത ബന്ധമുള്ള ബീരാൻ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കൂടിയായിരുന്നു. ശനിയാഴ്ച രാവിലെ പത്തിന് ഹോട്ടൽ അബാദ് പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യൂ ആദ്യ പ്രതി ഏറ്റുവാങ്ങും.

മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്, പി.കെ. ബഷീർ എം.എൽ.എ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാൻ സൈനുൽ ആബിദീൻ എന്നിവർ പങ്കെടുക്കും. അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. അബ്ദുൽ സമദ്, കെ.എം.എ സലാം, നവാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - book launch- deals with the unknown aspects of CH's life Release tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.