കവിതയുടെ `വരപ്രസാദം'

``ഈ സമാഹാരത്തിലെ രചനകൾ കവിത എന്ന ഗണത്തിൽപെടുമോ എന്ന് വ്യക്തമായി പ​റയാനാവില്ല. കാരണം കവിതയുടെ പല ഗുണങ്ങളും അതിൽ കാണണമെന്നില്ല. എന്നാൽ, ഗദ്യകവിതയ്ക്കും പദ്യത്തിനും ഇടയിൽ എവിടെയോ ഉൾക്കൊള്ളിക്കാമെന്ന് തോന്നുന്നു. പ്രാസമുള്ള പദങ്ങളുടെ ഈ കൂടിച്ചേരലിലെ ആധ്യാത്മികതയും ആശയവും അനുവാചകന്റെ അവബോധം വികസിപ്പിക്കാൻ ഉപകാരപ്പെടുമെന്ന് മാത്രമേ പറയാനുള്ളൂ'' മുഖക്കുറിപ്പിൽ കവി എം. സുരേഷ് കുമാറെഴുതിയതാണിത്. എഴുത്തുകാരന്റെ ഈ വിനയത്തിന് കൊച്ചു കഥകളുടെ തമ്പുരാൻ പി.കെ. പാറക്കടവ് ഈ സമാഹാരത്തിന്റെ അവതാരികയിൽ തിരുത്തുന്നുണ്ട്. അതിങ്ങനെയാണ്, ``നന്മയുടെ വെളിച്ചം പ്രസരിപ്പിക്കുന്ന കവിതകളാണ് എം. സുരേഷ് കുമാറിന്റെത്. വരപ്രസാദത്തിലെ കവിതകൾ നമ്മെ പ്രത്യാശയിലേക്ക് നയിക്കുന്നു. കഴിഞ്ഞ കാലത്ത് നാം നട്ടവ കനിയായി വിളഞ്ഞിടും എന്ന് കവി നമ്മോട് പറയുന്നു. ഈ കവിതകളിൽ പ്രാർത്ഥനകളും ദു:ഖമൊഴിഞ്ഞ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമുണ്ട്​''​.

സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തിക്കളിലേക്കെത്തിയ വരികൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത്തരമൊരു പുസ്തകത്തിന്റെ പിറവി​യിലേക്ക് നയിച്ചതെന്ന് സുരേഷ് കുമാർ പറയുന്നു. ദീർഘകാലത്തെ പത്രപ്രവർത്തനത്തിനിടയിലും കവിത കൂടെക്കൊണ്ടുനടന്ന എഴുത്തുകാരനാണ് സുരേഷ് കുമാർ. ജീവിതത്തെയും പ്രകൃതിയെയും നിരന്തരം നിരീക്ഷിക്കുന്ന വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.

പ്രദക്ഷിണമെന്ന കവിതയിലെ ചിലവരികൾ:`` പതിവ് ​തെറ്റിക്കാതെ, പ്രദക്ഷിണം ചെയ്യുന്നു ഭൂമി, പക്ഷെ ധരിത്രിക്കു ചുറ്റും പകലോൻ കറങ്ങുന്നതായി പ്രതീതമാകുന്നു നമുക്ക്, പ്രത്യക്ഷത്തിലുള്ളതെല്ലാം, ​പൂർണ സത്യമാകണമെന്നില്ല, പലതും സ്വയമറിഞ്ഞിടേണ്ടതുണ്ട്...'' പലപ്പോഴും ആത്മീയതയുടെ വെളിച്ചം വീശുന്ന ആശ്യങ്ങളാണ് കവിത മുന്നോട്ട് ​വെക്കുന്നത്. മെലിൻഡ ബുക്സാണ് സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.

Tags:    
News Summary - A collection of poems by M. Suresh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.