വാസ്കോ ഡ ഗാമയുടെ സഞ്ചാര വഴികൾ

വർഷങ്ങൾക്കു മുമ്പ് മേയ് 17നാണ് പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ ഇന്ത്യൻ തീരത്ത് കപ്പലടുപ്പിച്ചത്. കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്താണ് ഗാമ ആദ്യമായി കാലുകുത്തിയത്. ഗാമയുടെ കാൽപ്പാടുകൾ ചരിത്രത്തിൽ പതിഞ്ഞു. അത് ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതി. സമുദ്ര മാർഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് ഗാമ. 1497 ജൂലൈ എട്ടിന് ലിസ്ബണിൽ നിന്നും ആരംഭിച്ച യാത്ര കാപ്പാട് വന്നവസാനിച്ചത് 1498 മേയ് 17നായിരുന്നു. മൊസാംബിക്കിലും മൊംബാസയിലും മെലിന്ദിയിലും നിർത്തി, പുനരാരംഭിച്ച യാത്രയാണ് ഇന്ത്യയിലേക്കെത്തിയത്. യൂറോപ്പിനും ഏഷ്യക്കുമിടയിലെ സമുദ്ര വാണിജ്യപാതകൾ ഒന്നൊന്നായി തുറന്നു കൊണ്ടായിരുന്നു ഗാമയുടെ പ്രയാണം.

യൂറോപ്പിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ തേടിയുള്ള യാത്രയാണ് ഗാമയെ ഇന്ത്യയിലേക്ക് എത്തിച്ചത്. കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണെന്ന് യൂറോപ്യന്മാർക്ക് നേരത്തെ അറിയാമായിരുന്നു. ഗാമയ്ക്ക് മുമ്പും നിരവധി പേർ സമുദ്ര മാർഗം ഇന്ത്യയെ തേടി ഇറങ്ങിയെങ്കിലും ആർക്കും വിജയിക്കാനായില്ല. ക്രിസ്റ്റഫർ കൊളംബസ് 1492ൽ ഇന്ത്യയെ തേടി സമുദ്രയാത്ര ആരംഭിച്ചെങ്കിലും അദ്ദേഹത്തിന് ഇന്ത്യയെ കണ്ടെത്താനായില്ല. പകരം അമേരിക്കയിലാണ് അദ്ദേഹത്തിൻറെ യാത്ര അവസാനിച്ചത്.

1947 ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് നാതൽ (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു.

പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ ആദ്യമായി മൊസാംബിക്കിലാണ് താവളമൊരുക്കിയത്. ഒരു മാസത്തോളം അവിടെ ചെലവഴിച്ചിരുന്നു. സ്വർണ്ണവും വെള്ളിയും സുഗന്ധവ്യഞ്ജനങ്ങളും ആയി അറബികൾ അവിടെ വ്യാപാരത്തിന് എത്തിയിരുന്നു. തന്റെ യാത്ര ഇന്ത്യയിലേക്ക് തന്നെയാണെന്ന് അദ്ദേഹം അവിടെവെച്ച് ഉറപ്പിച്ചു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.

മാർച്ച് 25 നു കപ്പലുകൾ സെന്റ് ബ്ലേസിൽ എത്തി. തുടർന്ന് ഏപ്രിൽ 21 നു മെലിൻഡയിൽ എത്തി. മെലിൻഡയിലെ ഭരണാധികാരി അവർക്ക് കോഴിക്കോട്ടേക്കു കപ്പൽ തെളിക്കാനായി ഒരു വിദഗ്ദ്ധനായ കപ്പിത്താനെ നൽകി സഹായിച്ചു. യാത്ര തുടർന്ന ഗാമ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ 20 ദിവസത്തോളം സഞ്ചരിച്ച് ഇന്ത്യൻ തീരത്തെത്തി. മേയ് 17ന് കാപ്പാട് തീരത്ത് കപ്പൽ അടുപ്പിച്ചു.

പോർട്ടുഗലിലെ വിദിഗ്വരെയ്ക്കടുത്തുള്ള സിനെസ് എന്ന സ്ഥലത്ത് 1460ലോ 1469ലോ ആണ് വാസ്കോഡഗാമ ജനിച്ചതെന്ന് കരുതപ്പെടുന്നു. അച്ഛൻ എസ്തെവാവൊ ഡ ഗാമയ്ക്കും അമ്മ ഇസാബെൽ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളിൽ മുന്നാമനായിരുന്നു വാസ്കോ. അച്ഛൻ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു.

ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവൽ ഒന്നാമൻ രാജാവ് ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - 520 yrs ago Vasco da Gama landed in India: Here's how he discovered the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT