Posted On
date_range Updated On
date_range കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്
നൂറനാട്: കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതക്ക് നൽകുന്ന 2023-ലെ ഒറ്റക്കവിതാ പുരസ്കാരം കവി ഹരിശങ്കരനശോകന് ലഭിച്ചത്. മലയാളം വാരികയിൽ വന്ന 'ഒരു മുറിയിൽ ഒരു കണ്ണാടി'യിൽ എന്ന കവിതയാണ് അവാർഡ് നേടിയത്.
വെങ്കലശില്പവും 5555 രൂപയും ചേർന്ന പുരസ്കാരം കെ.രാമചന്ദ്ര ന്റെ ചരമദിനമായ ഡിസംബർ അഞ്ചിന് നൂറനാട്ടുവെച്ചു നടത്തുന്ന ചടങ്ങിൽ നൽകുമെന്ന് എഴുത്തുകാരനുമായ ഡോ.സുരേഷ് നൂറനാട് അറിയിച്ചു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ ഹരിശങ്കരനശോകൻ ചെട്ടികുളങ്ങര ആനക്കോട് വീട്ടിൽ ജി. അശോക് കുമാർ കർത്തയുടേയും ശ്രീജയ.പി.എസിന്റെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.