പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ബാലരാമപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിനായി തിരച്ചിൽ
ബാലരാമപുരം (തിരുവനന്തപുരം): ബാലരാമപുരത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തലയൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ജി. ബിജുവാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജുവിന്‍റെ സുഹൃത്ത് കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് ആേറാടെയായിരുന്നു സംഭവം. രാവിലെ ബിജുവും സുഹൃത്ത് കുമാറും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നുവത്രെ. തിരികെ വീട്ടിലെത്തിയ ശേഷം ബിജുവിനെ ഫോണിൽ വിളിച്ചു. എന്നാൽ, ബിജു ഫോൺ എടുത്തില്ല.
ആേറാടെ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ ബിജുവിനെ തൊട്ടടുത്ത ചാനൽകരയിൽ കാത്ത് നിന്ന കുമാർ ആക്രമിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. വിളികേട്ട് ഓടിയെത്തിയ ബിജുവിന്‍റെ ഭാര്യയും മരുമകനും ചേർന്ന് ഓട്ടോയിൽ ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മഞ്ജു. മക്കൾ: അശ്വതി, അച്ചു. മരുമകൻ: വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.