പ്രതികളായ രാകേഷ്, പ്രബിജിത്ത്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
അരൂർ: ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. കുമ്പളം സ്വദേശിയായ ചന്തു എന്ന പ്രബിജിത്ത് (24) എഴുപുന്ന വള്ളുവനാട് നികർത്തൽ സെന്തിൽ എന്ന രാകേഷ് (25) എന്നിവരെയാണ് പിടികൂടിയത്. പ്രബിജിത്ത് അരൂക്കുറ്റിയിൽ വാടകവീട്ടിലാണ് താമസം. ഇരുവരും നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബൈക്കിൽനിന്ന് മുളകുപൊടി, സ്ക്രൂഡ്രൈവർ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. തടയാൻ ശ്രമിച്ചാൽ ആക്രമിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.അരൂർ സ്റ്റേഷനിൽ പത്തിലേറെ കേസുകൾ ഇവർക്കെതിരെയുണ്ട്. ഇരുവരും നിലവിൽ ക്രിമിനൽ ലിസ്റ്റിൽ പെട്ടവരാണെന്ന് അരൂർ എസ്.ഐ. ഹെറാള്‍ഡ് ജോർജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.