ഡിവിൻ ലാല്‍
കോട്ടയം: അയര്‍ക്കുന്നത്ത് സ്കൂട്ടര്‍ മോഷ്ടിച്ച കുമരകം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം അത്തിക്കളം വീട്ടിൽ ഡിവിൻ ലാലി (24) നെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അയർക്കുന്നത്ത് ലോട്ടറി കച്ചവടം നടത്തുന്ന സുധീഷ് എന്നയാളുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.
സുധീഷ് തന്റെ സ്കൂട്ടർ കടക്ക് സമീപം പാർക്ക് ചെയ്തതിനുശേഷം കടയിൽ കയറിയ നേരം പ്രതി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. സുധീഷിന്റെ പരാതിയെത്തുടർന്ന് അയക്കുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയ പരിശോധനയിലൂടെ സ്കൂട്ടർ മോഷ്ടിച്ചത് ഡിവിൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ അടുത്തദിവസം ഇയാൾ മോഷ്ടടിച്ച സ്കൂട്ടറുമായി പോകുന്നതിനിടയിൽ അപകടം സംഭവിക്കുകയും ഇതറിഞ്ഞ് പൊലീസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്ന് കടന്നുകളഞ്ഞു. പൊലീസ് സംഘത്തിന്റെ ശക്തമായ തിരച്ചിനൊടുവിൽ ഇയാളെ കുമരകത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതിക്ക് കുമരകം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.
അയർക്കുന്നം എസ്.എച്ച്.ഒ മധു.ആർ, എ.എസ്.ഐ സജു ടി. ലൂക്കോസ്, സി.പി.ഒമാരായ ശ്രീനിഷ്, അനൂപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.