കോലഞ്ചേരി: വാടകക്ക് കാർ നൽകിയശേഷം തിരികെ നൽകാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. വെങ്ങോല തുരുത്തിയിൽ പിന്റുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലാണ് അറസ്റ്റ്. ഐരാപുരം, വളയൻചിറങ്ങര, ചെറുകരക്കുടി വിനയ് (23), വിവേക് (24), ചെളവക്കോട്ടിൽ ജിത്തു(24) എന്നിവരാണ് പുത്തൻകുരിശ് പൊലീസിന്‍റെ പിടിയിലായത്.
വിനയിന്‍റെ ഉടമസ്ഥതയിലുള്ള കാർ വാടകക്കെടുത്ത പിന്‍റു അത് പലർക്കായി മറിച്ചുനൽകുകയും കാർ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ ഇന്ത്രാൻചിറക്ക് സമീപം വിളിച്ചുവരുത്തിയ പിന്‍റുവിനെ ശനിയാഴ്ച പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പുക്കാട്ടുപടിയിലെ ഒരു വീട്ടിൽ കൊണ്ടുപോയി മർദിച്ചു. പിറ്റേദിവസം വീടിന് സമീപം ഇറക്കിവിട്ടു.യുവാവിനെ കാണാതായതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.