പ്ര​സാ​ദ​്​+

തർക്കത്തിൽ ഇടപെട്ട യുവാവിന് കുത്തേറ്റു; മുൻ പൊലീസുകാരൻ അറസ്​റ്റിൽ

ക​ടു​ത്തു​രു​ത്തി: ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട പെ​രു​വ മൈ​ലെ​ള്ളും​ത​ട​ത്തി​ല്‍ ര​തീ​ഷി​ന്​ (40) കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ മു​ന്‍ പൊ​ലീ​സു​കാ​ര​ന്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി ആ​ന​ന്ദ​വി​ലാ​സ​ത്തി​ല്‍ പ്ര​സാ​ദ​ി നെ (50) വെ​ള്ളൂ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​​െച​യ്​​തു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30ഓ​ടെ പെ​രു​വ ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പൊ​ലീ​സ്​ പ​റ​യു​ന്ന​തി​ങ്ങ​നെ.

പെ​രു​വ ജ​ങ്​​ഷ​നി​ല്‍ ബ​സ്​ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ റെ​ജി​യും പ്ര​സാ​ദും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന്​ പ്ര​സാ​ദ്​ മ​ര്‍ദി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ അ​തു​വ​ഴി​വ​ന്ന ബ​സി​ലേ​ക്ക്​ റെ​ജി ഓ​ടി​ക്ക​യ​റി. പി​ന്നാ​ലെ​െ​യ​ത്തി​യ പ്ര​സാ​ദ് വീ​ണ്ടും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ര​തീ​ഷ് ഇ​ട​പെ​ടു​ന്ന​ത്. ഇ​തി​നി​െ​ട​യാ​ണ് പ്ര​സാ​ദി​െൻറ കു​ത്തേ​റ്റ്​ ര​തീ​ഷി​ന്​ പ​രി​ക്കേ​റ്റ​ത്. ബ​ഹ​ള​ത്തി​നി​ടെ റെ​ജി ബ​സി​ല്‍ നി​ന്നു​മി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് വെ​ള്ളൂ​ര്‍ സി.​ഐ. പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പ്ര​സാ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. ​

പൊ​ലീ​സു​കാ​ര​നാ​യി​രു​ന്ന പ്ര​സാ​ദി​നെ 20വ​ര്‍ഷം മു​മ്പ് സ​ര്‍വി​സി​ല്‍നി​ന്ന്​ പി​രി​ച്ചു​വി​​ട്ടെ​ന്നും ഇ​യാ​ള്‍ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Young man stabbed; Former policeman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.