അഹമ്മദ് സാദിഖ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഷൊർണൂർ: 234 മില്ലിഗ്രാം എം.ഡി.എം.എയുമാമായി യുവാവ് പിടിയിൽ. കാസർകോട് താലൂക്ക് തെക്കിൽ വില്ലേജ് മയിലാട്ടി രാജീവ് ഗാന്ധി കോളനിയിലെ അഹമ്മദ് സാദിഖാണ് (23) പിടിയിലായത്.
പട്ടാമ്പി എക്സൈസ് റേഞ്ചും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷ്, കെ. വസന്തകുമാർ, മണിക്കുട്ടൻ, കെ. മണികണ്ഠൻ, ആർ.പി.എഫ് എസ്.ഐ ഷാജു തോമസ്, ഹെഡ് കോൺസ്റ്റബിൾ കെ.ആർ. മുരുകേശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.