representational image
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
ചെങ്ങന്നൂർ: ഇരുചക്ര വാഹനത്തിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ. പുലിയൂർ പേരിശ്ശേരി നൂറ്റവൻപാറ ചൈത്രം വീട്ടിൽ നിഖിലിനെയാണ് (29) ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. 1.650 കിലോ കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സി.ഇ.ഒ ജി. ശ്യാം, ഡബ്ല്യു.സി.ഇ.ഒ വിജയലക്ഷ്മി, പ്രിവന്‍റിവ് ഓഫിസർ ജി. സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) വി. അരുൺകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.