വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി വീണ്ടും മാറ്റി, അറസ്റ്റ് വിലക്ക് തുടരും

കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

പീഡനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ഇന്ന് ഹൈകോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യൽ, തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും വിജയ് ബാബുവിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.

നേ​ര​ത്തേ, ഹ​ര​ജി പ​രി​ഗ​ണി​ച്ച ഹൈകോടതി സിം​ഗി​ൾ ബെ​ഞ്ച് ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യ് ബാ​ബു​വി​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നുമാണ് വിജയ് ബാബു മൊ​ഴി ന​ൽ​കിയത്. ഉ​ഭ​യ​ക​ക്ഷ‍ി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക ​ബ​ന്ധ​മാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യു​മാ​യു​ണ്ടാ​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ആ​രും സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ര​ണ്ടു​ ത​വ​ണ വി​ജ​യ് ബാ​ബു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യുവ ന​ടി​യു​ടെ പ​രാ​തി. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ദുബൈയിലേക്ക് കടന്നു. വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനു ശേഷം ജൂൺ ഒന്നിനാണ്​ എറണാകുളം സൗത്ത് പൊലീസ്​ സ്റ്റേഷനിൽ ഹാജരായത്​.

Tags:    
News Summary - Vijay Babu's anticipatory bail application has been rescheduled and the arrest ban will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.