ദിൽരാജ്


വേങ്ങരയിൽ വൻ രാസ ലഹരി വേട്ട; 101.57 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വേങ്ങര: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 101.57 ഗ്രാം എം.ഡി.എം.എയുമായി വേങ്ങരയിൽ യുവാവ് പിടിയിൽ. വേങ്ങര പുഴച്ചാൽ, കല്ലങ്കയം ചിറയിൽ വീട്ടിൽ ദിൽരാജ് എന്ന ദിലുവിനെ (38) ആണ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു. മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

മലപ്പുറം പൊലീസിന്റെയും വേങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ മൻസൂറിന്റെയും നേതൃത്വത്തിലായിരുന്നു ഓപറേഷൻ. ഇന്ന് പുലർച്ചെ വേങ്ങര പുഴച്ചാൽ കല്ലങ്കയത്തുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സെക്കൻഡ് ഹാൻഡ് കാറുകളുടെ മറവിലാണ് പ്രതി ലഹരി വിൽപ്പന നടത്തിയിരുന്നത്. സമാനമായ കേസിൽ വിദേശത്ത് ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ ബന്ധുവിനെയും മറ്റ് കൂട്ടാളികളെയും പിടികൂടിയിരുന്നു. 357 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

Tags:    
News Summary - MDMA Worth Lakhs Seized Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.