ലഖ്നോ: ലൈംഗിക പീഡനത്തിൽ നിന്ന് മരുമകളെ രക്ഷപ്പെടുത്താനായി യു.പിയിൽ യുവതി ഭർത്താവിനെ വെട്ടിക്കൊന്നു. വീടിനു പുറത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു 43 വയസുള്ള തേജേന്ദർ സിങ്ങിന്റെ ഭാര്യ കഴുത്തറുത്തത്. ആഗസ്റ്റ് 14നാണ് സംഭവം. അജ്ഞാതരായ ആളുകൾ ഇയാളെ കൊലപ്പെടുത്തി എന്നാണ് കുടുംബം പറഞ്ഞിരുന്നത്.
എന്നാൽ പൊലീസ് അന്വേഷണത്തിൽ ഭാര്യ മിതിലേഷ് ദേവി(40) കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടായിരുന്നുവെന്നും 19 വയസുള്ള മരുമകളെ കൂടെ കിടത്താൻ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും മിതിലേഷ് പറഞ്ഞു. എന്നാൽ മരുമകളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.