മംഗളൂരുവിൽ സ്കൂട്ടറിൽ സഞ്ചരിച്ച പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

മംഗളൂരു: യൂണിഫോം ധരിച്ച് സ്കൂട്ടറിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊണാജെ പൊലീസ് സ്റ്റേഷനിലെ വനിത കോൺസ്റ്റിളിന് നേരെയാണ് സ്കൂട്ടർ തടഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരാളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ സ്വദേശി കെ. പ്രശാന്ത്(45) ആണ് അറസ്റ്റിലായത്.

വനിത കോൺസ്റ്റബിളിന്റെ പരാതിയിൽ പറയുന്നത്: ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ബന്തവസ് ഡ്യൂട്ടിയുള്ള താൻ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കൊല്യയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാവിലെ ഒമ്പതോടെ കുമ്പള നിസർഗ റോഡിൽ എത്തിയപ്പോൾ പ്രതി കൈകാണിച്ചു. സ്കൂട്ടർ നിർത്തിയപ്പോൾ അയാൾ ദേഹത്ത് കയറിപ്പിടിച്ചു. തടഞ്ഞപ്പോൾ മോശം വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി".

Tags:    
News Summary - Ullal Police Arrest Man for Harassing a Woman Police Constable on Duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.