എബിൻ വിൻസെന്റ്, ബിജോ അഗസ്റ്റിൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
അരൂർ: പൊലീസ് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട രണ്ടു യുവാക്കൾ എം.ഡി.എം.എം മയക്കുമരുന്നുമായി അറസ്റ്റിൽ. അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് കായിത്തറവീട് പോത്താംപറമ്പ് എബിൻ വിൻസെന്റ് (22), അരൂർ പഞ്ചായത്ത് നാലാം വാർഡിൽ കണ്ണമ്പള്ളി ബിജോ അഗസ്റ്റിൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 2.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
അരൂർ വട്ടക്കേരി ഭാഗത്താണ് സംഭവം. ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. എസ്.ഐ മഹേഷ്, സി.പി.ഒമാരായ ബിജോയ്, റിയാസ്, നിതീഷ് മോൻ, ഡാൻസാഫ് ടീമിലെ എ.എസ്.ഐ ജാക്സൺ, സി.പി.ഒമാരായ എബിൻ, അനൂപ്, ജിതിൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.