അറസ്റ്റിലായവർ
Posted On
date_range Updated On
date_range ചന്ദനമരം കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
നീലേശ്വരം: ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ ഭർത്താവും നീലേശ്വരം നഗരസഭ മുൻ ജീവനക്കാരനുമായ ബി. ബാലകൃഷ്ണന്റെ സ്ഥലത്തുനിന്ന് ചന്ദനം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ കൂലോം റോഡിലെ എം. മൊയ്മൂദ് (42), പി. രാധാകൃഷ്ണൻ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയിലാണ് ഇവരുടെ മേക്കാട്ട് ജി.വി.എച്ച്.എസ്.എസ്. സ്കൂളിന് സമീപമുള്ള സ്ഥലത്തുനിന്ന് 15 വർഷം പ്രായമുള്ള ചന്ദനമരങ്ങൾ മോഷണം പോയത്. 50000 രൂപ വിലയുള്ള മരങ്ങളാണിവ. പൊലീസ് നടത്തിയ പരിശോധനയിൽ തൊണ്ടി മുതലുകൾ സഹിതം പ്രതികൾ പിടിയിലാവുകയായിരുന്നു. നീലേശ്വരം സി.ഐ.കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ. രാമചന്ദ്രൻ, കെ. രാമചന്ദ്രൻ, അജിത്‌കുമാർ, പ്രഭേഷ്, ഡ്രൈവർ ജയേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.