പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ആറുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കോട്ടക്കൽ: കാറിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മാറാക്കര സ്വദേശികളായ പൂവൻചിറ കുന്നത്തൊടി വീട്ടിൽ യൂസഫ് (32), ആറ്റുപുറം ഒഴുക്കപ്പറമ്പിൽ വീട്ടിൽ റഷീദ് (26) എന്നിവരാണ് അറസ്റ്റിലായത്.
പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘം കോട്ടക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര, പ്രിവൻറിവ് ഓഫിസർ ഉമ്മർകുട്ടി, പ്രദീപ്കുമാർ, നിതിൻ, ഷിഹാബുദ്ദീൻ, ദിദിൻ, വിനീഷ്, അരുൺ, ജയകൃഷ്ണൻ, സിന്ധു, ലിഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.