സു​കൃ​ത്കു​മാ​ര്‍,   രുദ്ര​പ്ര​സാ​ദ്

കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

പ​ള്ളി​ക്ക​ര: ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളെ ക​രി​മു​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന്​ അ​മ്പ​ല​മേ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. രു​ദ്ര​പ്ര​സാ​ദ്(23), സു​കൃ​ത് കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​ര്‍ക്ക് കി​ട്ടി​യ ര​ഹ​സ്യ​നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് അ​മ്പ​ല​മേ​ട് എ​സ്.​എ​ച്ച്.​ഒ ലാ​ല്‍സി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ. തോ​മ​സ് പ​ള്ള​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പോ​ള്‍ വ​ര്‍ഗീ​സ്, സി.​വി. ജോ​ഷി, ടി.​പി. ​െറ​ജി, എ​സ്.​സി.​പി.​ഒ എം.​ടി. സു​ധീ​ഷ്, സി.​പി.​ഒ മാ​രാ​യ പി.​കെ. സു​മേ​ഷ്, പ്ര​വീ​ണ്‍, ഏ​ലി​യാ​സ്, അ​മ്പി​ലാ​ഷ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two Odisha nationals arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.