ക​രു​ളാ​യി ചെ​ട്ടി​യി​ലെ പ​റ​മ്പി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്

വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന്​ ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

ക​രു​ളാ​യി: ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നോ​ട് ചേ​ര്‍ന്ന പ​റ​മ്പി​ല്‍നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ക​രു​ളാ​യി ചെ​ട്ടി​യി​ലെ പാ​ലാ​ങ്ക​ര സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ല്‍നി​ന്നാ​ണ് തു​ണി​യി​ല്‍ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പു​ല്ല​രി​യാ​ന്‍ പോ​യ അ​യ​ല്‍വാ​സി​യാ​യ വീ​ട്ട​മ്മ​യാ​ണ് സം​ശ​യാ​സ്പ​ദ രീ​തി​യി​ല്‍ തു​ണി​യി​ല്‍ പൊ​തി​ഞ്ഞ പൊ​തി ക​ണ്ട​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പൂ​ക്കോ​ട്ടും​പാ​ടം ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​എ​ന്‍. സു​കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ര്‍, ജ​യ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷ​ര്‍ജാ​സ്, മു​ജീ​ബ് നെ​ന്മി​നി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Two kg from the house yard Cannabis found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.