അബ്ദുറഹ്മാൻ, റംസി
തിരുവനന്തപുരം: തിരുവല്ലത്ത് സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംെവച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ െപാലീസ് പിടികൂടി. പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ അബ്ദുറഹ്മാൻ (42), വള്ളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം െപാലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15ന് രണ്ടോടെ കാറിലെത്തിയ പ്രതികൾ വണ്ടിത്തടം അപര്‍ണ ഫൈനാൻസിൽ 36 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണാഭരണങ്ങൾ പണയംെവച്ച് 1.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
രസീത് പരിശോധിച്ചുനോക്കിയപ്പോൾ പ്രതികൾ നൽകിയ മൊബൈൽ നമ്പറിൽ ഒമ്പത് അക്കമേ ഉണ്ടായിരുന്നുള്ളൂ. അവരെ തിരികെ വിളിക്കാനായി സ്ഥാപന ഉടമ പുറത്തിറങ്ങിയപ്പോൾ പ്രതികൾ കാറിൽ കയറി അതിവേഗം ഓടിച്ച്പോയി. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നും നൽകിയ രേഖകൾ വ്യാജമാണെന്നും തിരിച്ചറിഞ്ഞത്.
പ്രതികൾ സഞ്ചരിച്ച കാർ കെ.എല്‍-01 രജിസ്റ്റർ നമ്പരുള്ള സ്വിഫ്റ്റ് കാർ എന്നുമാത്രമാണ് അന്നേദിവസം ലഭിച്ച വിവരം. സ്ഥാപനത്തിൽ സി.സി.ടി.വി കാമറയും ഉണ്ടായിരുന്നില്ല. തുടർന്ന് െപാലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സി.പി.ഒ മാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ സമാനരീതിയിൽ പൂന്തുറ സ്റ്റേഷൻ പരിധിയിലും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അബ്ദുറഹിമാൻ മെഡിക്കൽ കോളജ് െപാലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിലും പ്രതിയാണ്. പ്രതികൾ ഉപയോഗിച്ച കാർ പെയിൻറടിച്ച് നമ്പർ മായ്ച്ച നിലയിൽ െപാലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.